പെരിക്കല്ലൂരിൽ കഞ്ചാവുമായി യുവാവ് പിടിയില്‍
പുല്‍പള്ളി : പെരിക്കല്ലൂർ കടവിൽ കഞ്ചാവുമായി യുവാവ് പിടിയിലായി. അമ്പലവയൽ നരിക്കുണ്ട് വഴിയരികത്ത് പുത്തൻവീട്ടിൽ അബ്ദുൽ ഗഫൂറിനെ (20) നെയാണ് പുൽപള്ളി പൊലീസ് സബ് ഇൻസ്‌പെക്ടർ കെ. കുഞ്ഞിക്കോയയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി പെരിക്കല്ലൂർ കടവിൽ പരിശോധനയ്ക്കിടെയാണ് ഇയാളിൽ നിന്നു 40 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.