September 22, 2024

അപ്പപ്പാറയിൽ റിസോർട്ട് ഉടമയുടെ ആനധികൃത കുളം നിർമ്മാണം തടഞ്ഞ് നാട്ടുകാർ 

1 min read
Share

 

തോൽപ്പെട്ടി : അപ്പപ്പാറ ജംഗിൾ റിസോർട് ഉടമ അനിൽ ശങ്കയർ വയലിൽ യാതൊരു അനുമതിയും കൂടാതെ ആരംഭിച്ച കുളം നിർമ്മാണം നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു. കാടിനോട് ചേർന്നുകിടക്കുന്ന സ്ഥലത്ത് യാതൊരു കൃഷിയും വർഷങ്ങളായി ചെയ്യുന്നില്ല. എന്നിട്ടും കുളം നിർമ്മിക്കുന്നത് വന്യമൃഗങ്ങളെ ആകർഷിക്കാനും അവയുടെ വീഡിയോ പകർത്തി ബിസിനസ് ആവിശ്യത്തിന് ഉപയോഗിക്കാൻ വേണ്ടിയാണെന്നും നാട്ടുകാർ ആരോപിച്ചു. പ്രദേശത്തെ കൃഷിയിടത്തിൽ ആന ഉൾപ്പടെയുള്ള മൃഗങ്ങൾ ഇറങ്ങാൻ ഇത് കാരണമാകും. ഇതിനെതിരെ നിയമനടപടിക്കായി സബ് കളക്ടർ, തഹസിൽദാർ, കൃഷിവകുപ്പ് എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.