മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിൽ 6 വരെ നീട്ടി
കൽപ്പറ്റ : ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എൻഎഫ്എസ്എ ഗോഡൗണുകളിൽ ഏപ്രിൽ 1 മുതൽ വാർഷിക കണക്കെടുപ്പ് നടക്കുന്നതിനാൽ 2024 മാർച്ച് മാസത്തെ റേഷൻ വിതരണം 2024 ഏപ്രിൽ 6-ാം തീയതി (ശനിയാഴ്ച്ച) വരെ നീട്ടിയിട്ടുണ്ട്. കൂടാതെ ഏപ്രിൽ മാസത്തെ റേഷൻ വിതരണം 08.04.2024 (തിങ്കളാഴ്‌ച) മുതൽ ആരംഭിക്കുന്നതാണെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു