സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ ; ചരിത്രത്തില്‍ ആദ്യമായി പവന് 50000 കടന്നു
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുന്നു. പവന് ചരിത്രത്തിലാദ്യമായി അമ്ബതിനായിരം രൂപ കടന്നിരിക്കുകയാണിപ്പോള്‍. ഇന്ന് പവന് 1040 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 50,400 രൂപയായി.
ഒരു ഗ്രാമിന് 6,300ഉം ആണ് പുതിയ വില. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. എപ്പോള്‍ വേണമെങ്കിലും പവന് അമ്ബതിനായിരം കടക്കാമെന്ന നില നേരത്തെ ഉണ്ടായിരുന്നു. നാല്‍പത്തിയൊമ്ബതിനായിരത്തില്‍ കഴിഞ്ഞ ദിവസം വില എത്തിയിരുന്നു.