സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാംദിനവും സ്വര്‍ണവില ഇടിഞ്ഞു
സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിനവും സ്വര്‍ണ വില ഇടിഞ്ഞു. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 6125 രൂപയായി. പവന് 80 രൂപ ഇടിഞ്ഞ് 49,000 രൂപയുമായി.
ഇന്നലെ ഗ്രാമിന് 45 രൂപ ഇടിഞ്ഞ് 6135 രൂപയിലെത്തിയിരുന്നു. പവന്‍ വില 49080 രൂപയുമായിരുന്നു.
മാര്‍ച്ച് 21 ന് സ്വര്‍ണവില റെക്കോര്‍ഡ് നിലയിലെത്തിയിരുന്നു. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 6180 രൂപയും പവന് 800 രൂപ വര്‍ധിച്ച് 49,440 രൂപയുമായിരുന്നു. മാര്‍ച്ച് 21 നായിരുന്നു സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതും.
ഡോളര്‍ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണവില ഇടിയാന്‍ കാരണമായത്.