സ്കൂട്ടർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
മേപ്പാടി : കോട്ടക്കൽ എടരിക്കോടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മേപ്പാടി കുന്നമംഗലംവയൽ തോരപ്പ വീട്ടിൽ അസീസിന്റെ മകൻ മുഹമ്മദ് റാഫി (22) ആണ് മരിച്ചത്. കോട്ടക്കൽ എടരിക്കോട് വെച്ച് റാഫി സഞ്ചരിച്ച സ്കൂട്ടർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ 4 മണിയോടെ ആണ് അപകടം സംഭവിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണപ്പെട്ടു.