സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വര്‍ണവില ; പവന് 46080 രൂപ
സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 5760 രൂപയാണ് ഇന്നത്തെ വില. ഇതോടെ പവന് 46080 രൂപയായി ഉയർന്നു. ഇന്നലെ (ഫെബ്രുവരി 26) ഇതേ നിരക്ക് തന്നെയായിരുന്നു സ്വർണവില. ഇടിവോടുകൂടിയാണ് തിങ്കളാഴ്ച സ്വർണ വ്യാപാരം ആരംഭിച്ചത്. 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നലെ കുറഞ്ഞത്. അതോടെ പവന് 46080 രൂപയിലേക്കെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5760 രൂപയിലാണ് ഇന്നലെ സ്വർണ വ്യാപാരം നടന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.