സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്
രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് 5,760 രൂപയിലും 46,080 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.
രാജ്യാന്തര വിപണിയിൽ അമേരിക്കയുടെ ബോണ്ട് യീൽഡ് വീണ്ടും വീണത് രാജ്യാന്തര സ്വർണവിലയിൽ മുന്നേറ്റം നൽകി. അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് വെള്ളിയാഴ്ച 4.24%ലേക്ക് ഇറങ്ങിയപ്പോൾ സ്വർണവില 2050 ഡോളറിലേക്ക് കയറി.