പുൽപ്പള്ളി സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
പുൽപ്പളളി : ഓട്ടോ ഡ്രൈവറായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്തി. കാപ്പിസെറ്റ് തേവർഗദ്ദ മേപ്രത്തേരിൽ ബിനോയി (46) യെയാണ് വടക്കാഞ്ചേരിയിൽ തീവണ്ടി തട്ടിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞദിവസം പുലർച്ചെ ഓട്ടോയുമായി വീട്ടിൽ നിന്നു പോയതാണെന്നും ഓട്ടോ ബത്തേരിയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് നിർത്തിയതായി കണ്ടെത്തിയതായും ബന്ധുക്കൾ പറഞ്ഞു. ഭാര്യ: ഷീന (ഇസ്രായേൽ). മക്കൾ: അയോണ, ആൽവിൻ.
സംസ്‌കാരം നാളെ (ചൊവ്വ 27/2/24) രാവിലെ 10 മണിക്ക് ചെറ്റപ്പാലം സെൻ്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ നടക്കും.