പെരിക്കല്ലൂരിൽ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ
പുല്‍പ്പള്ളി : വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 330.75 ഗ്രാം കഞ്ചാവുമായി നാല് യുവാക്കളെ പെരിക്കല്ലൂര്‍കടവില്‍ നിന്നും പോലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശികളായ ഇരിട്ടി പടിയൂര്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ അശ്വിന്‍ ബിജു (24), ഉളിക്കല്‍ പുഷ്പമംഗലത്ത് വീട്ടില്‍ അജില്‍ ജോണ്‍ (24), മണിക്കടവ് വാഴുക്കാലയില്‍ വീട്ടില്‍ എബിന്‍ (22), ഉളിക്കല്‍ കണിച്ചുകുളത്തില്‍ അമല്‍ (22) എന്നിവരെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് ഇവരെ പിടികൂടുന്നത്. എസ്.ഐ. സി.ആര്‍. മനോജ്, സി.പി.ഒമാരായ അയ്യപ്പന്‍, ഹരിദാസന്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.