കാപ്പ ചുമത്തി ശിക്ഷ കഴിഞ്ഞിറങ്ങിയയാൾ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തി തുറന്ന് പണം കവർന്ന കേസിൽ അറസ്റ്റിൽ
തലപ്പുഴ : കാപ്പ ചുമത്തി ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തി തുറന്ന് പണം കവർന്ന കേസിൽ അറസ്റ്റിൽ. മേലേ വരയാൽ കുരുമുട്ടത്ത് പ്രജീഷ് (48) നെയാണ് തലപ്പുഴ പോലിസ് മോഷണ കേസിൽ അറസ്റ്റ്ചെയ്തത്.
ജനുവരി 12 ന് തലപ്പുഴ 44 ആം മൈൽ വള്ളിയൂർ ദുർഗ ഭഗവതി ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ കുത്തി തുറന്ന് 15000 രൂപ കവർന്ന കേസിലാണ് ഇയാളെ തലപ്പുഴ എസ്.എച്ച്.ഒ അരുൺ ഷാ, എസ്.ഐ വിമൽ ചന്ദ്രൻ, എസ്.സി. പി.ഒമാരായ എ.ആർ സനിൽ, സിജുമോൻ, ബി.ടി അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
കാപ്പചുമത്തി തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്ത പ്രജീഷ് കണ്ണൂർ ജയിലിൽ 6 മാസത്തെ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ഡിസംബർ 8 നാണ് ജയിൽ മോചിതനായത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 30 ലേറെ മോഷണ കേസുകളിൽ പ്രതിയാണ്ഇയാൾ.