സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് ; ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് ഇന്ന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5805 രൂപയായി നിരക്ക്. ഒരു പവൻ സ്വര്‍ണത്തിന് വില 46,440 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില അഞ്ച് രൂപ കുറഞ്ഞ് 4805 രൂപയിലെത്തി.
ജനുവരി രണ്ടിനാണ് ഈ മാസത്തെ ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത്. പവന് 47000 രൂപയായിരുന്നു അന്ന്.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സ്വർണവില ഉയരുകയായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. ഇന്നലെ വിപണി വില 46,520 രൂപയായിരുന്നു.
ജനുവരി മൂന്ന് മുതൽ കുത്തനെ കുറഞ്ഞ സ്വർണവില പത്ത് ദിവസത്തിന് ശേഷമാണ് വെള്ളിയാഴ്ച ഉയർന്നത്. 47,000 ത്തിൽ നിന്നും കുറഞ്ഞ 46,080 വരെ വില എത്തിയിരുന്നു.