സ്വര്‍ണവില വീണ്ടും 46000 കടന്നു ; ഇന്ന് ഒറ്റയടിക്ക് 280 രൂപ കൂടി
കൽപ്പറ്റ : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും ഉയര്‍ന്നു. ഇതോടെ ഇന്ന് ഒരു പവൻ സ്വര്‍ണത്തിന്റെ വില 46,200 രൂപയാണ്. ഗ്രാമിന് 5775 രൂപയുമാണ്.
വിപണിയില്‍ സ്വര്‍ണവില ചാഞ്ചാട്ടം തുടരുകയാണ്. ഇന്ന് വില ഉയര്‍ന്നതോടെ 46000 ത്തിന് മുകളിലേക്ക് എത്തിയിരിക്കുകയാണ് സ്വര്‍ണവില. അന്താരാഷ്‌ട്ര വിപണിനിരക്കുകളിലെ വ്യത്യാസങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.