വയനാട് ഫ്ലവർഷോ ഇന്നു മുതൽ ജനുവരി 10 വരെ കൽപ്പറ്റയിൽ
കൽപ്പറ്റ : വയനാട് അഗ്രിഹോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന ‘വയനാട് ഫ്ലവർഷോ’ പുഷ്പ, സസ്യ, ഫലപ്രദർശനം ഡിസംബർ 20 മുതൽ ജനുവരി പത്തുവരെ കല്പറ്റ ബൈപ്പാസ് ഫ്ലവർഷോ ഗ്രൗണ്ടിൽ നടക്കും.
ആയിരത്തിലധികം വ്യത്യസ്തമാർന്ന പൂക്കൾ, കാർഷികോത്‌പന്നങ്ങൾ, ഫുഡ്കോർട്ട്, ചിത്രരചനാമത്സരം, വീട്ടമ്മമാർക്കും കുട്ടികൾക്കുമുള്ള വിവിധ മത്സരങ്ങൾ, വിവിധ സ്റ്റാളുകൾ, അമ്യൂസ്‍മെന്റ് പാർക്ക് തുടങ്ങിയവ ഉണ്ടായിരിക്കും. 1986-ൽ രൂപവത്‌കരിച്ച വയനാട് അഗ്രിഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ 34-ാമത് മേളയാണ് ഇന്ന് തുടങ്ങുന്നത്. സംസ്ഥാന കാർഷികവികസന കർഷകക്ഷേമ ബോർഡ്, അമ്പലവയൽ പ്രാദേശിക കാർഷികഗവേഷണകേന്ദ്രം, കോഫി ബോർഡ്, ജില്ലയിലെ 300-ഓളം പുഷ്പ, സസ്യ, ഫല കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. കർഷകർക്ക് അവരുടെ ഉത്‌പന്നങ്ങൾ മേളയിൽ പ്രദർശിപ്പിക്കാനും വിപണനം നടത്താനും അവസരം ലഭിക്കും. ഏറ്റവും വലിയ ഫലങ്ങൾക്കും പൂക്കൾക്കും സമ്മാനം, പുഷ്പരാജ, പുഷ്പറാണി മത്സരം തുടങ്ങിയവ ഉണ്ടായിരിക്കും. മുതർന്നവർക്ക് 70 രൂപയാണ് ടിക്കറ്റ് നിരക്ക്, കുട്ടികൾക്ക് 30 രൂപ.