സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നുതന്നെ ; ഇന്ന് മാറ്റമില്ലാതെ തുടരുന്നു
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടമാണ് കാണാനാകുന്നത്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5740 രൂപയാണ്. ഇന്നലെ 10 രൂപയുടെ ഉയര്‍ച്ച വിലയില്‍ ഉണ്ടായിരുന്നു. ഇന്ന് പവന്‍ വില 45920 രൂപയാണ്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വിലയിലും ഇന്ന് മാറ്റമില്ല, 6262 രൂപ. 24 കാരറ്റ് പവന് 50,096 രൂപ. വെള്ളിയുടെ വിലയില്‍ ഇന്ന് ഇടിവാണ് പ്രകടമായിട്ടുള്ളത്. വെള്ളി ഗ്രാമിന്‍റെ സംസ്ഥാനത്തെ വില 50 പൈസ ഇടിഞ്ഞ് 79.50 രൂപയായി.