പണം നൽകാത്തതിന് വയോധികയായ മാതാവിനെ മർദിച്ചു ; മകൻ അറസ്റ്റിൽ
മാനന്തവാടി : ചോദിച്ച പണം നൽകാത്തതിന്റെ പേരിൽ വയോധികയായ മാതാവിനെ മർദിച്ചെന്ന പരാതിയിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. വാളാട് പുഴക്കൽ വീട്ടിൽ ആരോമൽ ഉണ്ണിയെയാണ് തലപ്പുഴ പൊലീസ് ഇൻസ്പെക്ടർ അരുൺ ഷാ, എസ്.ഐ വിമൽ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വയോധികയായ മാതാവ് പണം നൽകാത്തതിലുള്ള വിരോധത്തിൽ വധഭീഷണി മുഴക്കി ചവിട്ടി പരിക്കേൽപ്പിക്കുകയും, ബക്കറ്റിന്റെ മൂടി ചവിട്ടിത്തെറിപ്പിച്ച് തലയിൽ കൊള്ളിച്ചതായുമാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ മുൻപ് മകളെ മർദിച്ച കേസിൽ ബാലാവകാശ നിയമപ്രകാരം അറസ്റ്റിലായ വ്യക്തിയാണ്. കൂടാതെ വിവിധ കേസുകളിലും പ്രതിയാണ്.