3.5 ലിറ്റർ വിദേശമദ്യവുമായി വിൽപ്പനക്കാരൻ പിടിയിൽ
കൽപ്പറ്റ : ക്രിസ്തുമസ് – ന്യൂഇയർ സ്പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ട് കൽപറ്റ എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസർ വി. അബ്ദുൾ സലീമും സംഘവും ഇടിയംവയൽ 6-ാം മൈൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ വിദേശ മദ്യം വിൽപ്പന നടത്തിക്കൊണ്ടിരിക്കെ ഒരാളെ അറസ്റ്റ് ചെയ്തു. ആറാംമൈൽ വലിയപാറ കുന്നത്ത് വീട്ടിൽ കെ.ബഷീർ (47 ) എന്നയാളെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 3.5 ലിറ്റർ വിദേശ മദ്യവും, മദ്യം വിറ്റവകയിൽ ലഭിച്ച 2400 രൂപയും പിടിച്ചെടുത്തു.
പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ലത്തീഫ്. കെ എം, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പ്രമോദ് .കെ.പി, സിവിൽ എക്സൈസ് ഓഫീസർ ശ്രീധരൻ. കെ എന്നിവർ പങ്കെടുത്തു.
10 വർഷംവരെ തടവ് ശിക്ഷയും ഒരുലക്ഷം രൂപവരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണിത്. കൽപ്പറ്റ JFCM കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.