ബാവലിയിൽ അരക്കിലോ കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ
കാട്ടിക്കുളം : അരക്കിലോ കഞ്ചാവുമായി യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു. മാനന്തവാടി അഞ്ചാംമൈൽ സ്വദേശി പറമ്പൻവീട്ടിൽ പി.ഹസീബ് (23), മലപ്പുറം തിരൂർ സ്വദേശിനി വലിയപറമ്പിൽ സോഫിയ (32) എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ.എൽ 55 ഇസെഡ് 7283 നമ്പർ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മണികണ്‌ഠൻ്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സജി പോൾ, ഷിനോജ്,അർജുൻ, വനിത എക്സൈസ് ഓഫീസർ ഷൈനി ഡ്രൈവർ രമേഷ് തുടങ്ങിയവർ പങ്കെടുത്തു.