ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
മാനന്തവാടി : തലപ്പുഴ കണ്ണോത്ത് മലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പള്ളിക്കണ്ടി മറിയം (53) ആണ് മരണപ്പെട്ടത്.
അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഖബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് കണ്ണോത്ത്മല പള്ളി ഖബർസ്ഥാനിൽ.
ഭർത്താവ് : പരേതനായ മൊയ്തു. മക്കൾ: മൻസൂർ,മാജിദ, മുഹമ്മദ് മുബീൻ, മാഷിത മരുമകൻ : റാഷിദ്.