വയനാട് സ്വദേശിയായ യുവാവ് കോഴിക്കോട്ട് തീവണ്ടിതട്ടി മരിച്ചു
മാനന്തവാടി : വയനാട് സ്വദേശിയായ യുവാവ് കോഴിക്കോട് വെച്ച് ട്രെയിന്‍ തട്ടി മരിച്ചു. മാനന്തവാടി പാണ്ടിക്കടവ് മൈത്രി നഗറില്‍ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന വി.എസ് ഭവന്‍ അഭിലാഷ് (40) ആണ് മരിച്ചത്.
മാനന്തവാടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ നാലാം ഗെയ്റ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് അഭിലാഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്‌കാരം തൃശിലേരി ശാന്തി കവാടത്തില്‍ നടക്കും. പരേതനായ ശിവന്‍ പിള്ളയുടേയും, അനീഷ്യയുടേയും മകനാണ്. സഹോദരങ്ങള്‍ : അനില്‍കുമാര്‍ , അനിത, അനൂപ്, അജിത്ത്കുമാര്‍.