കല്ലോടിയിൽ ആത്മഹത്യ ചെയ്ത കർഷകന്റെ മൃതദേഹം ഏറ്റെടുക്കാതെ പ്രതിഷേധം : ഒടുവിൽ 10000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു
മാനന്തവാടി : ഇന്നലെ വീടിനു സമീപത്തെ തോട്ടത്തില്‍ തൂങ്ങിമരിച്ച ക്ഷീരകര്‍ഷകന്‍ കല്ലോടി പുളിഞ്ഞാമ്പറ്റ പറപ്പള്ളില്‍ തോമസിന്റെ സംസ്‌കാരചടങ്ങുകള്‍ക്ക് 10000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം തുക പ്രഖ്യാപിച്ചത്.
കര്‍ഷകന്റെ കടബാധ്യതകള്‍ എഴുതിതള്ളണമെന്നും സംസ്‌കാരത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് നടപടി.