ജില്ലാ ഫെൻസിങ് ചാമ്പ്യൻഷിപ് നാളെ മുണ്ടേരിയിൽ
കൽപ്പറ്റ : ജില്ലാ ഫെൻസിങ് ചാമ്പ്യൻഷിപ് അസോസിയേഷന്റെ നേതൃത്വത്തിൽ കെഡറ്റ് (അണ്ടർ17), ജൂനിയർ (അണ്ടർ20) വിഭാഗം ജില്ലാ ഫെൻസിങ് ചാമ്പ്യൻഷിപ് നവംബർ 14 ന് രാവിലെ 9 മുതൽ മുണ്ടേരി മരവയൽ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ നടക്കും.
2007 ജനുവരി ഒന്നിനുശേഷം ജനിച്ചവർക്ക് കെഡറ്റ് വിഭാഗത്തിലും 2004 ജനുവരി ഒന്നിനു ശേഷം ജനിച്ചവർക്കു ജൂനിയർ വിഭാഗത്തിലും പങ്കെടുക്കാം.
പങ്കെടുക്കുന്നവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ സഹിതം രാവിലെ 8.30 ന് മുൻപ് എത്തണം. ഫോൺ : 04936 202658.