മാനന്തവാടി ടൗൺ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന : മധ്യവയസ്ക്കൻ പിടിയിൽ
മാനന്തവാടി : മാനന്തവാടി ടൗൺ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കുന്ന മധ്യവയസ്കനെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും ചേർന്ന് മാനന്തവാടി ടൗണിൽ നിന്നും പിടികൂടി. മാനന്തവാടി അമ്പുകുത്തി ഭാഗത്ത് കിഴക്കംച്ചാൽ വീട്ടിൽ ഇബ്രാഹിം ( 54) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 50 ഗ്രാം കഞ്ചാവ് പിടികൂടി.
കർണ്ണാടകയിലെ ബൈരക്കുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി മാനന്തവാടി ടൗണിൽ ചില്ലറ വിൽപ്പന നടത്തുന്ന ആളാണ് ഇയാൾ. നിരവധി പോലീസ്, എക്സൈസ് കേസിലെ പ്രതിയാണ് ഇബ്രാഹിം.
എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ ജോണി. കെ , ജിനോഷ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് T.G, പ്രജീഷ് AC, ഹാഷിം K, എക്സൈസ് ഡ്രൈവർ സജീവ് KK എന്നിവർ പങ്കെടുത്തു.