അനധികൃത മദ്യവില്‍പന: രണ്ടുപേര്‍ അറസ്റ്റില്‍
മാനന്തവാടി : മാനന്തവാടി താലൂക്കിൽ അനധികൃത മദ്യവില്‍പന നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. വെള്ളമുണ്ട നടാഞ്ചേരി ഉപ്പുപുഴയ്ക്കല്‍ യു.എം ആന്റണി (64), വാളാട് പുത്തൂര്‍പാലക്കല്‍ ജോണി (62) എന്നിവരെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ചന്ദ്രനും സംഘവും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.
ആന്റണിയില്‍ നിന്ന് 1.180 ഉം ജോണിയില്‍നിന്നു പത്തും ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. എക്‌സൈസ് ഇന്റലിജന്‍സ് പ്രവന്റീവ് ഓഫീസര്‍ വി. രാജേഷ്, മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്‍. ജിനോഷ്, കെ. ജോണി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.ജി. പ്രിന്‍സ്, കെ. ഹാഷിം, കെ.എസ്. സനൂപ്, ഡ്രൈവര്‍ കെ. സജീവ് എന്നിവരും അടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.