സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നാലാംമൈൽ : മാനന്തവാടി – പനമരം റൂട്ടില്‍ കൊമ്മയാട് ജംഗ്ഷന് സമീപം സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാംമൈല്‍ മാനാഞ്ചിറ എടവെട്ടന്‍ മൊയ്ദുവിന്റേയും സൈനബയുടേയും മകന്‍ ഷമീര്‍ (42) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊമ്മയാട് ജംഗ്ഷനിലെ റോഡരികില്‍ നിന്നും പ്രധാന റോഡിലേക്ക് സ്‌കൂട്ടര്‍ ഓടിച്ചു കയറുന്നതിനിടെ കല്‍പ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന് മുന്നില്‍പെട്ട് ബസ് തട്ടിയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഷമീര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.
ഭാര്യ: സെറീന. മക്കള്‍:സഫുവാന, സിയാദ്, സാദിയ, ഫാത്തിമ. ഖബറടക്കം പിന്നീട് കാട്ടി ചിറക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.