സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. രണ്ട് ദിവസത്തെ വര്‍ധനവിന് ശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 45200 രൂപയാണ്.
കഴിഞ്ഞ ആഴ്ച സ്വര്‍ണവില 45920 രൂപ വരെ എത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുന്നതാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്. ഇസ്‌റാഈല്‍- ഹമാസ് സംഘര്‍ഷം ആരംഭിച്ചതോടെയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5650 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4680 രൂപയുമാണ്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.