പനമരത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രികരായ നാലുപേർക്ക് പരിക്ക്
പനമരം : പനമരം ടൗണിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ യാത്രികരായ നാലുപേർക്ക് പരിക്കേറ്റു.
കണിയാമ്പറ്റ മില്ല്മുക്ക് സ്വദേശികളായ ഫബീർ (37), ജിർഷാദ് (37), അസിസ് (37), അനസ് (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൽപ്പറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.20 ഓടെയായിരുന്നു അപകടം. പനമരം പോലീസ് തുടർനടപടികൾ സ്വീകരിച്ചു.