മേപ്പാടിയിൽ സി.എസ്.സി സെന്റർ കുത്തി തുറന്ന് പണവും കമ്പ്യൂട്ടർ സാമഗ്രികളും കവർന്ന സംഭവം; പ്രതി പിടിയിൽ
മേപ്പാടി : മേപ്പാടി സിറ്റി കമ്മ്യൂണിക്കേഷൻ സി.എസ്.സി സെന്റർ കുത്തിത്തുറന്ന് പണവും കമ്പ്യൂട്ടർ സാമഗ്രികകളും കവർച്ച നടത്തിയ ആൾ പിടിയിൽ. മലപ്പുറം തിരുനാവായ കൊടക്കൽ സ്വദേശി പറമ്പിൽ സാജിത്ത് എന്ന താജുദ്ദീൻ ആണ് പിടിയിലായത്.
കഴിഞ്ഞ ജൂലൈ 26-നായിന്നു സംഭവം. കൃത്യം നടത്തി പ്രതി മൂന്നുമാസത്തോളമായി കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവിൽ താമസിച്ചു വരികയായിരുന്നു. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും റെയിൽവേ പോലീസിലും മോഷണം, കഞ്ചാവ് വിൽപ്പന തുടങ്ങിയ വിവിധ കേസുകളിൽ പ്രതിയാണ്.
ഇന്നലെ രാത്രി പട്ടാമ്പിയിൽ വച്ചാണ് മേപ്പാടി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മേപ്പാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.ബി വിബിന്റെ നേതൃത്വത്തിൽ എസ്.ഐമരായ സിറാജ് വി.പി, രജിത്ത് പി , സീനിയർ സിവിൽ പോലീസ് ഓഫീസർ ബിഗേഷ്, സിവിൽ പോലീസ് ഓഫീസർമാരായ റഷീദ്, നവീൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ തെളിവ്ടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി.