പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
പുൽപ്പള്ളി : വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പുൽപ്പള്ളി ആനപ്പാറ കോളനിയിലെ കുള്ളൻ (62) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രണ്ടാഴ്ച്ച മുമ്പ് ചെതലയം ഫോറസ്റ്റ് റേഞ്ചിലെ പള്ളിച്ചിറ വനത്തിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് ആന ആക്രമിച്ചത്. തുമ്പികൈയ്യാൽ എടുത്തെറിഞ്ഞതിനെ തുടർന്ന് വാരിയെല്ലുകൾ പൊട്ടിയിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ഭാര്യ : ദേവി. മക്കൾ : സുരേഷ്, ജിജി.