സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് : ഇന്ന് ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു
കേരള വിപണിയിൽ ഇന്ന് സ്വർണവില പവന് 480 രൂപ കുറഞ്ഞ് 42,080 രൂപയിലേക്ക് വീണു. ഗ്രാമിന് 60 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന് 5,260 രൂപയാണ് ചൊവ്വാഴ്ചയിലെ വില. ഫെബ്രുവരി 3 നാണ് നേരത്തെ ഇതേ നിലവാരത്തിലേക്ക് സ്വർണ വില എത്തിയത്. 8 മാസത്തെ ഇടിവിലാണ് സ്വർണ വിലയുള്ളത്.
സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ ഇടിവ് തുടരുകയാണ്. ഒക്ടോബര്‍ മാസത്തില്‍ ആദ്യ ദിവസം 42,680 രൂപയില്‍ തുടങ്ങിയ സ്വര്‍ണ വില തിങ്കളാഴ്ച 120 രൂപ കുറഞ്ഞ് 42,560 രൂപയിലേക്ക് എത്തി. ചൊവ്വാഴ്ച 480 രൂപയുടെ കുറവും വന്നതോടെ രണ്ട് ദിവസം കൊണ്ട് 600 രൂപ സ്വര്‍ണ വിലയില്‍ കുറഞ്ഞു.
സെപ്റ്റംബര്‍ 26 മുതലാണ് സ്വര്‍ണ വില ഇടിയാന്‍ ആരംഭിച്ചത്. 160 രൂപ കുറഞ്ഞ് 43,800 രൂപയിലായിരുന്നു സെപ്റ്റംബര്‍ 26 ലെ സ്വര്‍ണ വില. ചൊവ്വാഴ്ച വരെ 8 ദിവസം കൊണ്ട് 1,720 രൂപ സ്വര്‍ണ വിലയില്‍ കുറഞ്ഞു.