വനത്തിൽ വിറക് ശേഖരിക്കാന്‍ പോയയാൾക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു
പുല്‍പ്പള്ളി : ചെതലയം റേയ്ഞ്ചിലെ പാതിരി പള്ളിച്ചിറ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ വയോധികന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു.
ആനപ്പാറ കോളനിയിലെ കുള്ളന്‍ (62) ആണ് പരിക്കേറ്റത്. കുള്ളനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കൃഷിയിടത്തോട് ചേര്‍ന്നുള്ള വനാതിര്‍ത്തിയില്‍ വിറക് ശേഖരിക്കുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പരിക്കേറ്റ കുള്ളനെ ആശുപത്രിയില്‍ എത്തിച്ചത്.
കഴിഞ്ഞ മാസം കാട്ടാനയുടെ ആക്രമണത്തില്‍ പള്ളിച്ചിറ കോളനിയിലെ ബോളന് പരിക്കേറ്റിരുന്നു. അദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്.