കൽപ്പറ്റയിൽ പാഴ് വസ്തുക്കൾക്ക് തീപിടിച്ചു : ഒഴിവായത് വൻ ദുരന്തം
കൽപ്പറ്റ : കൽപ്പറ്റയിൽ പാഴ് വസ്തുക്കൾക്ക് തീപിടിച്ചു. ഒഴിവായത് വൻ ദുരന്തം. കൽപ്പറ്റ വെയർ ഹൗസിനടുത്തുള്ള സുനിൽകുമാർ എന്നയാളുടെ വർക്ക്ഷോപ്പിന്റെമുൻവശത്ത് കൂട്ടിയിരുന്ന പാഴ് വസ്തുക്കൾക്കാണ് ഇന്ന് രാത്രി 9.30 ഓടെ തീപിടിച്ചത്. തക്ക സമയത്ത് നാട്ടുകാർ കണ്ട് ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തീ അണക്കുന്നതിനിടയിൽ വർക്ക് ഷോപ്പിന്റെ മുൻവശത്ത് സൂക്ഷിച്ചിരുന്ന ഓയിൽ റോഡിലേക്ക് വ്യാപിക്കുകയും ഫയർഫോഴ്സ് റോഡ് വെള്ളമടിച്ച് ക്ലീനാക്കുകയും ചെയ്തു.