നബിദിനാഘോഷങ്ങൾക്ക് തുടക്കമായി
തലപ്പുഴ : ചുങ്കം ഹിദായത്തുൽ ഇസ്‌ലാം ജമാഅത്ത് കമ്മറ്റിയുടെയും, സ്വാഗത സംഘത്തിൻ്റെയും ആഭിമുഖ്യത്തിൽ നബിദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. മഹല്ല് പ്രസിഡൻറ് എ.അബ്ദുറഹ്മാൻ പതാക ഉയർത്തി. മഹല്ല് ഖത്തീബ് നവാസ് ദാരിമി പ്രാത്ഥന നടത്തി. മഹല്ല് സെക്രട്ടറി മുജീബ് റഹ്മാൻ, ട്രഷറർ കെ.ഖാദർ ഹാജി, എം.എസ് സലീം, ഷമീർ തുടങ്ങിയവർ സംബന്ധിച്ചു.