ചെതലയത്ത് മദ്യവിൽപ്പന നടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ
പുൽപ്പള്ളി : സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് പാർട്ടി ചെതലയം ആറാം മൈൽ കൊമ്പൻ മൂല ഭാഗത്ത് നടത്തിയ പരിശോധനയിൽ മദ്യവിൽപ്പന നടത്തുകയായിരുന്ന യുവാവിനെ പിടികൂടി.
കൊമ്പൻമൂല വീട്ടിൽ കെ.വി ബിജു (33) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 1.750 ലിറ്റർ വിദേശമദ്യം പിടികൂടി.
പ്രിവന്റീവ് ഓഫീസർ ഉമ്മർ വി. എയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് കുട്ടി ടി. ഇ, സുധീഷ്. കെ. വി, ദിനീഷ്. എം. എസ്, നിക്കോളാസ് ജോസ് എന്നിവരും ഉണ്ടായിരുന്നു.
സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് 1-ൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.