ബസ് യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായ വിദ്യാർഥി മരിച്ചു
മാനന്തവാടി : ബസ് യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായ വിദ്യാർത്ഥി മരിച്ചു. മാനന്തവാടി പാണ്ടിക്കടവ് മാറത്തു മുഹമ്മദിന്റെയും ഫാത്തിമ സാജിതയുടെയും മകൻ അൻഷാൻ എന്ന റിഹാൻ (16) ആണ് മരിച്ചത്.
മലപ്പുറം പാണക്കാട് സ്ട്രെയ്റ്റ് പാത്ത് സ്‌കൂളിലെ പത്താംതരം വിദ്യാർത്ഥിയായ റിഹാന് നാട്ടിലേക്കുള്ള ബസ് യാത്രമധ്യേ കൊണ്ടോട്ടിക്ക് സമീപം വെച്ച് ശാരീരിക അസ്വസ്ഥതകളനുഭവപ്പെടുകയായിരുന്നു.അവശനിലയിലായ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മൃതദേഹം മാനന്തവാടിയിലെത്തിച്ച് തുടർ നടപടികൾ സ്വീകരിക്കും. അഥിനാൻ, ആയിഷ, ഖദീജ, ഷാൻ അബൂബക്കർ എന്നിവർ സഹോദരങ്ങളാണ്.