അവശയായ വിദ്യാർഥിനിക്ക് കൈത്താങ്ങായി സ്വകാര്യ ബസ് ജീവനക്കാർ
കൽപ്പറ്റ : ബസ്സിൽ വെച്ച് തല കറങ്ങി വീഴുകയും ബോധരഹിതയുമായ വിദ്യാർഥിനിക്ക് കൈത്താങ്ങായി സ്വകാര്യ ബസ് ജീവനക്കാർ. പള്ളിക്കുന്ന് സ്വദേശിനി അനീറ്റയാണ് ഇന്ന് രാവിലെ 8.45 ഓടെ കെ.ജെ ട്രാവൽസ് എന്ന ബസ്സിൽ വെച്ച് അവശയായത്. ഉടൻ തന്നെ ബസ് ജീവനക്കാരായ അഖിലും, ഷമീറും ചേർന്ന് ഓട്ടോയിൽ കയറ്റി കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എസ്.കെ.എം.ജെ സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥിനിയാണ്.