കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കല്‍പ്പറ്റ: മണിയങ്കോടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. താമരശ്ശേരി സ്വദേശി രതീഷ് ലാലു (38) ആണ് മരിച്ചത്. കാപ്പിത്തോട്ടത്തിനുള്ളിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ നിലയിലാണ് മൃതദേ ഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.
ഇന്ന് ഉച്ചക്ക് ഒന്നരയോടെ നെടുനിലം കമല എസ്റ്റേറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടേതെന്ന് കരുതുന്ന കെ.എല്‍ 57 ബി 4823 നമ്പര്‍ സ്‌കൂട്ടര്‍ സമീപത്തുനിന്ന് കണ്ടെത്തി.