തോല്‍പ്പെട്ടിയിൽ 52 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
മാനന്തവാടി : തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ജിജില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജീപ്പില്‍ കടത്തികൊണ്ടുവരികയായിരുന്ന 52 ഗ്രാം എംഡിഎംഎ പിടികൂടി.
മയക്കുമരുന്ന് കടത്തിയ കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ മുണ്ടപ്പാടം വയല്‍ നാലുപറമ്പില്‍ വീട്ടില്‍ എന്‍.പി നിഷാദ് (26), കറുകഞ്ചേരി പറമ്പ് ടി.ടി ഹൗസില്‍ സയ്യിദ് സഹദ് ഇബ്‌നു ഉമ്മര്‍ കെ.പി (20), കണ്ണന്‍തൊടി പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ആഷിക് എന്‍.വി (27) എന്നിവരെ അറസ്റ്റ് ചെയ്തു.
മയക്കുമരുന്ന് കടത്തിയ കെ.എല്‍ 11 ഡി 7575 മഹിന്ദ്ര അര്‍മദ വാഹനവും കസ്റ്റഡിയിലെടുത്തു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷിനോജ്. എം.ജെ, മാനുവല്‍ ജിംസണ്‍. ടി.പി, അനീഷ്. ഇ.എസ് എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.