കഞ്ചാവുമായി 2 പേർ പിടിയിൽ
പുൽപ്പള്ളി : സുൽത്താൻ ബത്തേരി റെയിഞ്ച് പാർട്ടിയും, എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനകളിൽ പുൽപ്പള്ളി പെരിക്കല്ലൂർ കടവ് ഭാഗത്ത് വെച്ച് കഞ്ചാവുമായി രണ്ടു പേർ പിടിയിലായി.
കർണ്ണാടകയിൽ നിന്നും കൊണ്ടുവന്ന 74 ഗ്രാം കഞ്ചാവുമായി മാനന്തവാടി തിരുനെല്ലി സ്വദേശി ഗുണ്ണിക പറമ്പിൽ വീട്ടിൽ ജി.കെ സോമൻ ( 28 ), 170 ഗ്രാം കഞ്ചാവുമായി അസ്സം ഗുവാഹത്തി സ്വദേശി ദിൽവാർ ഹുസൈൻ ( 21 ) ആണ് അറസ്റ്റിലായത്. ഇവർക്കെതിരെ NDPS കേസുകൾ രജിസ്റ്റർ ചെയ്യുകയും കോടതി റിമാന്റ് ചെയ്യുകയും ചെയ്തു.