ലഹരി ഉപയോഗം : അഞ്ച് വിദ്യാർഥിനികളെയും കോളേജിൽ നിന്ന് പുറത്താക്കി
പുൽപ്പള്ളി : ലഹരി ഉപയോഗിച്ച് കോളേജ് വിദ്യാർഥിനികൾ യുവാക്കളോടൊപ്പം പിടിക്കപ്പെട്ട സംഭവത്തിൽ നടപടിയെടുത്ത് കോളേജ് അധികൃതർ. ഗുരുതര അച്ചടക്ക ലംഘനം നടത്തിയ പുൽപ്പള്ളിയിലെ കോളേജിലെ അഞ്ചു വിദ്യാർഥിനികളെയും കോളേജിൽ നിന്നും, കോളേജ് ലേഡീസ് ഹോസ്റ്റലിൽ നിന്നും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സസ്‌പെൻഡ് ചെയ്തതായി കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു കുട്ടികള നാട്ടുകാർ പിടികൂടിയത്. പുൽപ്പള്ളി കബനി തീരത്ത് വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി. അപകീർത്തികരമായ രീതിയിൽ വിദ്യാർഥിനികളുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം കോളേജിന്റെ സൽപ്പേരിനു വലിയ കളങ്കം ഉണ്ടാക്കിയെന്ന് കോളേജ് അധികൃതർ പറഞ്ഞു.
സസ്പെൻഷനിലയ വിദ്യാർത്ഥിനികളോടൊപ്പം ഉണ്ടായിരുന്ന ആൺകുട്ടികൾ ഈ കോളേജിൽ പഠിക്കുന്നവരോ, കോളേജുമായി ഏതെങ്കിലും രീതിയിൽ ബന്ധമുള്ളവരോ അല്ലെന്നും പ്രിൻസിപ്പൽ അറിയിച്ചു.
പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് തുടർനടപടികൾക്കായി പോലീസ്, എക്സ്സൈസ് വിഭാഗങ്ങൾക്ക് വിവരം കൈമാറിയിട്ടുണ്ടെന്ന് കോളേജ് അധികൃതർ അറിയിച്ചു.