മണിപ്പൂര്‍ കലാപം : മാനന്തവാടിയിൽ യുവജനതാദൾ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
മാനന്തവാടി : കലാപം കൊടുംപിരികൊള്ളുന്ന മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുവജനതാദൾ (എസ് ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി ഗാന്ധിപർക്കിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.
അമീർ അറക്കൽ അധ്യക്ഷത വഹിച്ചു. മുള്ളൻമട കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി. സി.കെ ഉമ്മർ, നിസാർ പള്ളിമുക്ക്, പുത്തൂർ ഉമ്മർ, എ.അസീം പനമരം, കുര്യാക്കോസ് കെ. വി, രാജൻ ഒഴക്കോടി, റെജി.കെ തുടങ്ങിയവർ സംസാരിച്ചു.