കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ
പുൽപ്പള്ളി : കർണാടക അതിർത്തിയായ പെരിക്കല്ലൂർ, കബനിതീര മേഖലകളിൽ നടത്തിയ പരിശോധനകളിൽ കഞ്ചാവ് കൈവശം വെച്ച് കടത്തികൊണ്ടുവന്ന കുറ്റത്തിന് യുവാക്കൾ പിടിയിലായി.
ബത്തേരി നെൻമേനി കരടിപ്പാറ നൊട്ടത്ത് വീട്ടിൽ സുഹൈൽ (23), നെൻമേനി കരടിപ്പാറ കിഴക്കേതിൽ അൻഷാദ് (24) എന്നിവരെയാണ് സുൽത്താൻ ബത്തേരി എക്സൈസ് സംഘം പിടികൂടിയത്.
ഇവരിൽ നിന്നും 52 ഗ്രാംകഞ്ചാവ് പിടികൂടി. പ്രതികൾക്ക് പുൽപള്ളി പോലീസ് സ്റ്റേഷനിലും കഞ്ചാവ് കേസുണ്ട്. രണ്ടാഴ്ച്ച മുൻപ് അരക്കിലോ കഞ്ചാവും കാറും അടക്കം 4 പേരേ പോലീസ് പിടികൂടിയിരുന്നു.
പ്രിവന്റീവ് ഓഫീസർ വി.എ. ഉമ്മറിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ്, ജിബിൻ, എം.ജെ. ഷിനോജ്, കെ.രതീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുദിവ്യ ബായ് എന്നിവരാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.