കാട്ടിക്കുളത്ത് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്
മാനന്തവാടി : പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. സഹോദരങ്ങളായ കാട്ടിക്കുളം ചേലൂര്‍ പഴയതോട്ടം കോളനിയിലെ മാധവന്‍ (47), രവി (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ചേലൂര്‍ പുഴക്ക് സമീപം മേയാന്‍ വിട്ട ആടിനെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് പുലി ഇരുവരേയും ആക്രമിച്ചത്.
തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളും, കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികളും ബഹളം വെച്ചതിനെ തുടര്‍ന്ന് പുലി പിന്‍മാറി. മാധവന്റെ തുടയ്ക്കും, ഇടതു കൈക്കും രവിയുടെ കൈക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരേയും മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലിയുടെ കഴുത്തില്‍ മാരകമായി മുറിവേറ്റ അവസ്ഥയിലായിരുന്നു. അതീവ അവശനായ പുലി അല്‍പ സമയത്തിന് ശേഷം ചത്തു.