വായ്പാ തട്ടിപ്പിനിരയായ കർഷകന്റെ ആത്മഹത്യ : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിന് മുമ്പിൽ ഉപരോധ സമരം
പുല്‍പ്പള്ളി : വായ്പാ തട്ടിപ്പിനിരയായുണ്ടായ കടബാധ്യതമൂലം ആത്മഹത്യ ചെയ്ത രാജേന്ദ്രന്റെ വായ്പ തുക പൂര്‍ണ്ണമായി ബാങ്ക് എഴുതിതള്ളണമെന്നാവശ്യപ്പെട്ട് സി.പിഐ എമ്മിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മുന്നില്‍ കര്‍ഷകസംഘം രണ്ടാം ദിവസവും ഉപരോധസമരമാരംഭിച്ചു.
രാജേന്ദ്രന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ടാണ് ഉപരോധം. രാവിലെ 9.30 യോടെയാണ് ഉപരോധമാരംഭിച്ചത്. പ്രശ്‌നത്തിനു പരിഹാരമുണ്ടാകുന്നത് വരെ ബാങ്ക് തുറക്കാന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
സിപിഎം ഏരിയാസെക്രട്ടറി എം.എസ് സുരേഷ്ബാബു, ബിന്ദു പ്രകാശ് , ടി.കെ ശിവന്‍, പി.എ മുഹമ്മദ്, കെ.ജെ പോള്‍, സി.പി വിന്‍സെന്റ്, ചന്ദ്രബാബു, കലേഷ്, സണ്ണി ഓലിക്കരോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് സമരം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് കനത്ത കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.