തോൽപ്പെട്ടിയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ചു പരിക്കേൽപിച്ച് സ്വർണം കവർന്ന സംഭവം: പ്രതി പിടിയിൽ
മാനന്തവാടി : തോൽപ്പെട്ടിയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കാപ്പി വടി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച് കഴുത്തിൽ കിടന്ന രണ്ട് പവനോളം വരുന്ന സ്വർണ്ണ മാല കവർന്ന പ്രതി പിടിയിൽ. അടൂർ പന്നിവിള ലിനു ഭവൻ റോഷൻ എന്ന ലിജുവിനെയാണ് മാനന്തവാടി ഡി.വൈ.എസ്.പി പി.എൽ ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
കൃത്യത്തിന് ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ ചിറ്റാരിക്കൽ പോലീസിന്റെ സാഹായത്തോടെയാണ് പിടികൂടിയത്. പോലിസ് സംഘത്തിൽ മാനന്തവാടി എസ്.എച്ച്.ഒ അബ്ദുൾ കരീം, തിരുനെല്ലി എസ്.ഐ സാജൻ, എ.എസ്.ഐ ബിജു വർഗ്ഗീസ്, സി.പി.ഒ മാരായ സരിത്ത്, സുഷാന്ത്, പ്രജീഷ്, വിനീത് എന്നിവരും ഉണ്ടായിരുന്നു.