മാലിന്യം റോഡരികിൽ തള്ളിയ മീനങ്ങാടി സ്വദേശിയെ കയ്യോടെ പൊക്കി ആരോഗ്യവകുപ്പ് : മാലിന്യം തിരികെ വാരിക്കുകയും 2000 രൂപ പിഴയും ഈടാക്കി
മേപ്പാടി : മൂപ്പൈനാട് പഞ്ചായത്തിലെ പാടിവയൽ പ്രദേശത്ത് മാലിന്യം റോഡരികിൽ മാലിന്യം തള്ളിയ മീനങ്ങാടി സ്വദേശിയെ കൊണ്ട് മാലിന്യം തിരികെ വാരിക്കുകയും 2000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി, ഫോറസ്റ്റ് ഓഫീസർ പി.കെ. സഹദേവൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.നൗഷാദ്, ഫോറസ്റ്റ് ബീറ്റ് ഓഫീസർമാരായ ജിതിൻ വിശ്വനാഥ്, പ്രസീത എ.കെ, മുജിബ്.കെ, നിഖിൽ റോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ സ്വീകരിച്ചത്.
തുടർന്നും സംയുക്തമായി പരിശോധനകൾ നടത്തി മൂപ്പൈനാട് പഞ്ചായത്തിൽ മാലിന്യം നിക്ഷേപിക്കുന്നവരുടെ പേരിൽ കർശന നിയമാനുസൃത നടപടികൾ ഉണ്ടാവുമെന്ന് അറിയിച്ചു.