September 20, 2024

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ് ; മൂന്നു ദിവസത്തിനിടെ 760 രൂപ ഇടിഞ്ഞു

1 min read
Share

 

മൂന്നാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 40,720 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 5,090 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 40,800 രൂപയായിരുന്നു ഒരു പവന്‍റെ വില. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്.

 

ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞ് യഥാക്രമം 5,100 രൂപയിലും 40,800 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ മൂന്നു ദിവസം കൊണ്ട് ഗ്രാമിന് 95 ഉം പവന് 760 രൂപയും കുറഞ്ഞു.

ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 41,480 രൂപ മാർച്ച് നാലിന് രേഖപ്പെടുത്തി. മാർച്ച് അഞ്ചിനും ആറിനും ഈ വില മാറ്റമില്ലാതെ തുടർന്നു. ഏഴിന് പവൻ വില 41,320 രൂപയിലേക്കും എട്ടിന് 40,800 രൂപയിലേക്കും താഴുകയായിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.