തോൽപ്പെട്ടിയിൽ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
മാനന്തവാടി : തോൽപ്പെട്ടിയിൽ മാരകമയക്കുമരുന്നായ 292 ഗ്രാം എംഡിഎംഎ യുമായി കോഴിക്കോടു സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ. കോഴിക്കോട് പോറ്റമ്മൽ സ്വദേശി കരിമുറ്റത്ത് ജോമോൻ ജയിംസ്, എടക്കാട് സ്വദേശി മണ്ടേയാറ്റുപടിക്കൽ അഭിനന്ത്.എ.എൽ എന്നിവരെയാണ് പിടികൂടിയത്.
മാനന്തവാടി സർക്കിൾ ഇൻസ്പക്ടർ സുജിത്ത് ചന്ദ്രൻ്റെയും തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് സംഘത്തിൻ്റെയും നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം നടത്തിയ വാഹന പരിശോധയ്ക്കിടെയാണ് കെ.എൽ 18 കെ 6648 ഡെസ്റ്റർ കാറിൽ കടത്തുകയായിരുന്ന 292 ഗ്രാം എം.ഡി.എം.എ പിടികൂടിയത്.