മഹേഷ് കോളിച്ചാൽ ബി.ജെ.പി മാനന്തവാടി മണ്ഡലം പ്രസിഡണ്ട്
മാനന്തവാടി : ബി.ജെ.പി മാനന്തവാടി മണ്ഡലം പ്രസിഡണ്ടായി മഹേഷ് കോളിച്ചാലിനെ തിരഞ്ഞെടുത്തു വാളാട് എടത്തന കോളിച്ചാൽ സ്വദേശിയാണ് നേരത്തെ ബിജെപി പട്ടിക വർഗ്ഗമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു
ബിജെപി ജില്ലാ പ്രസിഡണ്ട് കെ.പി മധുവാണ് മാനന്തവാടി മണ്ഡലം പ്രസിഡണ്ടായി മഹേഷ് കോളിച്ചാലിനെ പ്രഖ്യാപിച്ചത്. ഇതുകൂടാതെ പുൽപ്പള്ളി മണ്ഡലം പ്രസിഡണ്ടായി പൂതാടി സ്വദേശി ദീപു പുത്തൻപുരയിൽ തിരഞ്ഞെടുത്തിരുന്നു. നേരത്തെ യുവമോർച്ച മുൻ ജില്ലാപ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു ദീപു.