September 21, 2024

വീടിന്റെ ടെറസിന് മുകളില്‍ നിന്നും വീണ് വയോധിക മരിച്ചു      

1 min read
Share

 

തിരുനെല്ലി : വീടിന്റെ ടെറസിന് മുകളില്‍ നിന്നും താഴെ വീണ് വയോധികയായ വീട്ടമ്മ മരിച്ചു. അപ്പപ്പാറ അരമംഗലം മഠത്തില്‍ വീട്ടില്‍ കൗസല്യ (65) യാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം നിര്‍മ്മാണത്തിലിരിക്കുന്ന ടെറസിന് മുകളില്‍ നനയ്ക്കാന്‍ കയറിയ കൗസല്യ അബദ്ധത്തില്‍ കാല് തെറ്റി താഴെ വീഴുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് വയനാട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

ഭര്‍ത്താവ് : ബാലകൃഷ്ണന്‍. മക്കള്‍ : ബിന്ദു, സിന്ധു, സതീഷ്, ബിനീഷ്.

സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.